അയർക്കുന്നം: അയർക്കുന്നം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വേനൽ ചൂടിന് ആശ്വാസമേകുന്നതിനായി ഒരുക്കിയ തണ്ണീർപ്പന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോയി കൊറ്റത്തിൽ നിർവഹിച്ചു. ബോർഡ് അംഗങ്ങളായ ജോസഫ് ചാമക്കാല, ജിജി നാഗമറ്റം, വി.സി. കുഞ്ഞുമോൻ, വി.എം. ബാബുരാജ്, ബിനോയ് മാത്യു, ബിജു തോമസ്, സെക്രട്ടറി കെ. മനോജ് എന്നിവർ പ്രസംഗിച്ചു.