കടുത്തുരുത്തി: ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ മില്‍ക്ക് എടിഎം കാണക്കാരിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. അഞ്ച് ലക്ഷത്തിലധികം രൂപ നിര്‍മാണ ചെലവ് വരുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്തും കാണക്കാരി ക്ഷീരസഹകരണ സംഘവും സംയുക്താമായിട്ടാണ് നടപ്പാക്കുന്നത്. മില്‍ക്ക് എടിഎം എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കാണക്കാരി ക്ഷീര സഹകരണ സംഘത്തിനോട് ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്.
മായം ചേരാത്തതും ശുദ്ധവുമായ പശുവിന് പാല് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് പദ്ധതി പ്രയോജനപെടുമെന്നും പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ശുദ്ധമായ പാലാവും എടിഎമ്മിലൂടെ വിതരണം ചെയ്യുകയെന്നും മില്‍ക്ക് എടിഎമ്മിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യന്‍ പറഞ്ഞു.
300 ലിറ്റര്‍ സംഭരണശേഷിയുള്ള ഓട്ടോമാറ്റിക് മില്‍ക് വെന്‍ഡിംഗ് മെഷീന് 24 മണിക്കൂറും പ്രവര്‍ത്തനക്ഷമതയുള്ളതാണ്. സംഘത്തില്‍നിന്ന് ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചോ, ക്യു ആര് കോഡ് സ്കാന്‍ ചെയ്തോ, പണം ഉപയോഗിച്ചോ പാല് ശേഖരിക്കാനാവും.
പത്ത് രൂപ മുതലുള്ള നോട്ടുകള്‍ ഉപയോഗിച്ചും പാല് ഏതു സമയവും ശേഖരിക്കാനാവും. കാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എടിഎമ്മിലുണ്ടാവും. പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.
പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും കാണക്കാരി ക്ഷീര സഹകരണ സംഘം ശ്രദ്ധിക്കുന്നുണ്ടെന്ന് സംഘം പ്രസിഡന്റ് പി.വി. മാത്യു പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മില്‍ക്ക് എടിഎമ്മില്‍ 72 മണിക്കൂര്‍ വരെ പാല് കേട് കൂടാതെ സൂക്ഷിക്കാനാവും.