കാട്ടാക്കട: എഐവൈഎഫ് ആര്യനാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "വേനൽ ചൂടിൽ പകരാം ദാഹജലം’ തണ്ണീർപന്തലൊരുക്കി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് നിധീഷ് അധ്യക്ഷത വഹിച്ചു.
എഐവൈഎഫ് മണ്ഡലം സെക്രട്ടറിയും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കണ്ണൻ എസ്. ലാൽ, ആര്യനാട് നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇറവൂർ പ്രവീൺ, സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. ജയകുമാർ, മേഖലാ കമ്മിറ്റി സെക്രട്ടറി രാഹുൽ, കെ. മഹേശ്വരൻ, ഈഞ്ചപുരി അനി തുടങ്ങിയവർ പങ്കെടുത്തു.