+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ സിംഗിള്‍ ഡോസ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യരാജ്യമായി കാനഡ

ടൊറന്‍റോ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ സിംഗിള്‍ ഡോസ് കൊറോണ വാക്‌സിന് അംഗീകാരം നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമായി കാനഡ. ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അധികൃതരാണ് ഇത
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ സിംഗിള്‍ ഡോസ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യരാജ്യമായി കാനഡ
ടൊറന്‍റോ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ സിംഗിള്‍ ഡോസ് കൊറോണ വാക്‌സിന് അംഗീകാരം നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമായി കാനഡ. ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അധികൃതരാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് ലഭിച്ച വലിയൊരു അംഗീകാരമാണിതെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി.

ജെ.ജെ. കോവിഡ് വാക്‌സിനെകുറിച്ചുള്ള പഠനം അനുസരിച്ച് കോവിഡിനെ പ്രതിരോധിക്കുന്നതിന് 85 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ജെ.ജെ കമ്പനി വൈസ് ചെയര്‍മാന്‍ പോള്‍ സ്റ്റൊഫന്‍സ് പറഞ്ഞു. ഈ വാക്‌സിന്റെ ഉപയോഗം മൂലം ആശുപത്രിവാസവും മരണനിരക്കും കുറയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മൊഡേണ, ഫൈസര്‍ വാക്‌സിനുകളും 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും നല്‍കുന്നതിന് കാനഡ ഹെല്‍ത്ത് ഒഫീഷ്യല്‍സ് ഇതിനകം തന്നെ അനുമതി നല്കിയിട്ടുണ്ട്.

കാനഡയുടെ വാക്‌സിനേഷന്‍ റേറ്റ് 75 ശതമാനം കവിഞ്ഞിട്ടുണ്ട്. കാനഡയില്‍ പാന്‍ഡമിക് ആരംഭിച്ചതിനുശേഷം 17,72,319 കോവിഡ് കേസുകളും, 29,555 മരണവും സംഭവിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി.

പി.പി. ചെറിയാന്‍