ചിറ്റൂർ : ഗവ കോളജ് ചിറ്റൂർ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കോളജിലെ പൂർവ വിദ്യാർഥികളൊരുക്കിയ വീഡിയോ ഗാനമായ "അക്ഷരവെളിച്ചം' കോളജിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ പ്രിൻസിപ്പൽ വി.കെ.അനുരാധ പ്രകാശനം ചെയ്തു.
പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ കെ.ബേബി അധ്യക്ഷത വഹിച്ചു. പ്രകാശന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മഞ്ജു മേനോൻ, അലുംനി പ്രതിനിധി കെ.രവീന്ദ്രനാഥ മേനോൻ, പിടിഎ സെക്രട്ടറി ഡോ.മനു ചക്രവർത്തി, സംഗീത വിഭാഗം മേധാവി ശ്രീലേഖ പണിക്കർ, അധ്യാപകരായ ആർ.അഞ്ജന, കെ.ടി. ശ്രീജ, കെ.പ്രദീഷ് എന്നിവർ സംസാരിച്ചു.
കോളജിലെ പൂർവ വിദ്യാർത്ഥികളായ പ്രദീഷ് കുഞ്ചു രചനയും സി.തിയോ സംഗീത സംവിധാനവും രോഹിത് ഗോപാലകൃഷ്ണൻ പ്രോഗ്രാമിംഗും നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് സിനിമാ പിന്നണി ഗായകരായ മഞ്ജു മേനോനും യദു എസ്.മാരാരുമാണ്. പ്രദീഷ് കുഞ്ചുവും കെ.ടി. ശ്രീജയുമാണ് നിർമ്മാതാക്കൾ.