ചവറ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐ ആർ ഇ എല്ലിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി നീണ്ടകര സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് ഒരു ലക്ഷം രൂപയുടെ അടിയന്തിര ഔഷധങ്ങൾ എത്തിച്ചു നൽകി.
യൂണിറ്റ് മേധാവി ആർ.വി. വിശ്വനാഥ് ഔഷധങ്ങൾ ആശുപത്രിയിലെത്തി കൈമാറി. ചവറ ബ്ലോക്ക് പഞ്ചാ. പ്രസിഡന്റ് സന്തോഷ് തുപ്പാശേരി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി ജീവനക്കാർ, ഐ ആർ ഇ എച്ച് ആർ മേധാവി ഡി. അനിൽ കുമാർ, ചീഫ് മാനേജർ ഭക്തദർശൻ, ഡെപ്യൂട്ടി മാനേജർ അജികുമാർ എന്നിവർ പങ്കെടുത്തു.