പാരിപ്പള്ളി: അനാഥരും മാനസിക രോഗികളുമായി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന മൂന്ന് പേരെ പത്തനാപുരം ഗാന്ധി ഭവൻ ഏറ്റെടുത്തു.
തെരുവിൽ അനാഥരായി അലഞ്ഞു തിരിഞ്ഞു നടന്ന മാനസിക രോഗികളായ അനാഥരെ പോലീസ് പലപ്പോഴായി ഏറ്റെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നതാണ്. ചികിത്സയിലായിരുന്ന ഇവരെ ഏറെറടുക്കാൻ ആരുമില്ലാതിരുന്ന സാഹചര്യത്തിൽ, മെഡിക്കൽ കോളജിന്റെ അപേക്ഷ പ്രകാരമാണ് പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തത്. ഡൽഹി സ്വദേശിനി ഉർസി (30), കർണാടക സ്വദേശി പേരറിയാത്തയാൾ (47)കുണ്ടറ, മുളവന സ്വദേശി ചെല്ലപ്പൻ (60) എന്നിവരെയാണ് ഗാന്ധിഭവൻ സ്വീകരിച്ചത്. ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ജി.എസ്.സന്തോഷ്, നഴ്സ് രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ കൈമാറി.
പത്തനാപുരം ഗാന്ധിഭവൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിൻസെന്റ് രോഗികളെ ഗാന്ധിഭവനു വേണ്ടി സ്വീകരിച്ചു. വേളമാനുർ ഗാന്ധിഭവൻ സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, തിരുവോണം രാമചന്ദ്രൻപിള്ള , സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, ട്രഷറർ രാജേന്ദ്രകുമാർ, ആലപ്പാട് ശശിധരൻ എന്നിവർ പങ്കെടുത്തു.