പത്തനംതിട്ട: സഭയിലും പൊതുസമൂഹത്തിലും ഉറച്ചനിലപാടുകൾ പുലർത്തിയിരുന്ന ധീരനായ ആത്മീയാചാര്യനായിരുന്നു കാലം ചെയ്ത ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ.
വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് അദ്ദേഹത്തിന്റെ നേതൃത്വം മാതൃകാപരമായിരുന്നു. സാമൂഹിക വിഷയങ്ങളിൽ നിലപാടുകൾ പരസ്യമാക്കിയ അദ്ദേഹം പൊതുരംഗത്തും നേതൃപരമായ പങ്കാണ് വഹിച്ചുവന്നതെന്നു കുര്യൻ അഭിപ്രായപ്പെട്ടു.