തിരുവല്ല: മാർ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തിൽ കേരള കാത്തലിക് ഫെഡറേഷൻ മുൻ പ്രസിഡന്റ് പ്രഫ. ജേക്കബ് എം. ഏബ്രഹാം അനുശോചിച്ചു. ന്യുനപക്ഷ അവകാശങ്ങളുടെ കാവൽഭടൻ എന്ന നിലയിൽ ഭാവി തലമുറ അദ്ദേഹത്തെ എക്കാലവും ഓർക്കും. നിലപാടുകളിൽ സത്യസന്തതയും കാർക്കശ്യവും വച്ചു പുലർത്തിയ പിതാവ് കേരള ക്രൈസ്തവ സഭയുടെ എക്കാലത്തെയും അനിഷേധ്യ നേതാവായിരുന്നുവെന്നും ജേക്കബ് എം. ഏബ്രഹാം പറഞ്ഞു.