തിരുവല്ല: 30-ാമത് തിരുവല്ല കാത്തലിക് കൺവൻഷൻ ഇന്നു സമാപിക്കും. ഇന്ന് വൈകുന്നേരം നാലിന് തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിലും തിരുവല്ല വൈദിക മേഖലയിലെ വൈദികരുടെ സഹകാർമികത്വത്തിലും വിശുദ്ധ കുർബാന. അഞ്ചിന് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവാ സമാപന സന്ദേശം നൽകും. ഫാ. മാത്യു പുനക്കുളം, ഫാ. തെയോഫിൻ തുടങ്ങിയവർ പ്രസംഗിക്കും. 5.30 മുതൽ 8.30 വരെ പ്രശസ്ത സുവിശേഷ പ്രഘോഷകൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ സുവിശേഷ പ്രഘോഷണം നടത്തും.
സഭയിൽ നടക്കുന്ന അസ്വാഭാവിക കാര്യങ്ങളാണ് അത്ഭുതങ്ങളെന്നും ഇതു മറ്റുള്ളവരുടെ മുന്പിൽ സാക്ഷ്യപ്പെടുത്തേണ്ടത് വിശ്വാസസമൂഹത്തിന്റെ കർത്തവ്യമാണെന്നും ഇന്നലെ നടന്ന യോഗത്തിൽ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ഉദ്ബോധിപ്പിച്ചു. നമ്മുടെ നാവുകൾ കൃപയുള്ളതാണെങ്കിൽ ദൈവം നമുക്കു തന്ന അനുഗ്രഹങ്ങളെ കുറിച്ച് മറ്റുള്ളവരോട് പറയാനാകുമെന്നും അദ്ദേഹം പറഞ്ഞു.