ഓമല്ലൂർ: 800 വർഷങ്ങൾക്കു മുന്പ് കൊല്ലം വെളിനല്ലൂരിൽ നിന്നു കാളക്കൂറ്റൻ ഓമല്ലൂരിൽ വന്നതിന്റെ സ്മരണയിൽ നടന്നുവരുന്ന ഓമല്ലൂർ വയൽവാണിഭ വേദിയിൽ ഇന്നു വെളിനെല്ലൂർ ദേശത്തിനു സ്വീകരണം.
4.30ന് ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിൽ വെളിനല്ലൂർ ഗ്രാമപഞ്ചായത്തംഗങ്ങളെയും ശ്രീരാമസ്വാമി ക്ഷേത്ര ഭാരവാഹികളെയും സ്വീകരിക്കും. തുടർന്നു സാംസ്കാരിക പരിപാടികളുടെ സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തും. ഘോഷയാത്രയിലും പ്രദർശനത്തിലും വിജയികളായവർക്ക് ഉപഹാര സമർപ്പണവും ചികിത്സാ സഹായ പദ്ധതിയുടെ വിതരണവും നടക്കും. രാത്രി എട്ടു മുതൽ ജൂണിയർ കലാഭവൻ മണി മണിത്താമരയും സുനിൽ വിശ്വവും നയിക്കുന്ന നാടൻപാട്ട്. രാവിലെ 11 മുതൽ കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ ഇന്നുണ്ടാകും. സാംസ്കാരിക പരിപാടികൾ ഇന്നു സമാപിക്കുമെങ്കിലും വിപണനമേള ഒരുമാസത്തോളം നീണ്ടുനിൽക്കും.
ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന മൃഗസംരക്ഷണ സെമിനാർ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി തോമസിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. ഓമല്ലൂർ സീനിയർ വെറ്ററിനറി സർജൻ ഡോ. ശുഭ പരമേശ്വരൻ, മെംബർമാരായ മിനി, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വൈകുന്നേരം ശ്വാനപ്രദർശനവും നടന്നു. വ്യത്യസ്ത ഇനങ്ങളായ വളർത്തുനായ്ക്കളുടെ പ്രദർശനം കാണാൻ നിരവധിയാളുകളാണ് എത്തിയത്.