ജോർജിയ: 2024 ലെ തെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിൽ ട്രംപ് മുന്നേറുന്നതായി സർവേ ഫലങ്ങൾ. 2020 ൽ ബൈഡൻ മുന്നേറിയ സംസ്ഥാനങ്ങളായ അരിസോന, ജോർജിയ, മിഷിഗണ്‍, പെൻസിൽവാനിയ, വിസ്കോണ്‍സിൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബൈഡനെ പിന്തള്ളി ട്രംപ് മുന്നേറുന്നതായി സൂചന.
കഴിഞ്ഞ തവണ പ്രസിഡന്റ് ട്രംപിന് നഷ്ടപ്പെട്ട സംസ്ഥാനങ്ങളാണ്, ബൈഡന്റെ വിജയത്തിന് കാരണമായത്. സർവേ ഫലം: അരിസോണ ട്രംപ് 51% , ബൈഡൻ 43%, ജോർജിയ ട്രംപ് 48%, ബൈഡൻ 45%, പെൻസിൽവാനിയ ട്രംപ് 51%, ബൈഡൻ 45%, മിഷിഗണ്‍ ട്രംപ് 53%, ബൈഡൻ 41%, വിസ്കോണ്‍സിൻ ട്രംപ് 52%, ബൈഡൻ 42%.
2024 ലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ് ആയിരിക്കുമെന്നാണ് ഭൂരിപക്ഷം വോട്ടർമാരും സർവേയിൽ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനുശേഷം ഈ അഞ്ചു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്തു ട്രംപ് പ്രചാരണ വിഭാഗം കോടതിയെ സമീപിച്ചിരുന്നു. 2024 ൽ ബൈഡൻ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.
പി.പി. ചെറിയാൻ