കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സ്വർണക്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഏച്ചൂർ ഡയമണ്ട്സ് പെയിന്റസ് ജേതാക്കളായി. പോലീസ് ടർഫിൽ നടന്ന മത്സരത്തിൽ കണ്ണൂർ ലൂർദ് എഡ്യുക്കേഷൻ അക്കാഡമിയെ എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. വിജയികൾക്കുള്ള ട്രോഫി മേയർ ടി.ഒ. മോഹനനും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ചേംബർ പ്രസിഡന്റ് ടി.കെ.രമേഷ് കുമാറും സമ്മാനിച്ചു. സാന്പത്തീക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ റേഞ്ച് എസ്പി എം. പ്രദീപ് കുമാർ, മാസ്റ്റേഴ്സ് വേൾഡ് കപ്പ് സ്വർണ മെഡൽ ജേതാവ് പി.എൻ. ജയസൂര്യൻ, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജീവരാജൻ നന്പ്യാർ, ജേബീസ് കോളജ് ചെയർമാൻ കെ.പി. ജയബാലൻ, കാനന്നൂർ ഡ്രഗ്സ് സെന്റർ എംഡി മാത്യു സാമുവൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ചേംബർ പ്രസിഡന്റ് ടി.കെ. രമേഷ്കുമാർ, ഓണററി സെക്രട്ടറി സി.അനിൽ കുമാർ, വൈസ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ച, ജോയിന്റ് സെക്രട്ടറി എ.കെ.മുഹമ്മദ് റഫീഖ്, ട്രഷറർ കെ. നാരായണൻകുട്ടി, ഹനീഷ് കെ വാണിയങ്കണ്ടി, ദിനേശ് ആലിങ്കൽ, ഇ.കെ അജിത് കുമാർ, കെ.കെ.പ്രദീപ് കുമാർ, സി.വാസുദേവ് പൈ എന്നിവർ പ്രസംഗിച്ചു.