ആലക്കോട്: വില്ല നിർമാണ രംഗത്തെ പ്രമുഖ സ്ഥാപനമായ സി.എം.ആർ ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി 10 നിർധന കുടുംബങ്ങൾക്ക് സൗജന്യമായി വീട് വച്ചുനൽകുന്നു. സേവന പദ്ധതിയിലെ പണി പൂർത്തിയായ ആദ്യ വീടിന്റെ വെഞ്ചരിപ്പ് കർമവും താക്കോൽദാനവും ഇന്നു വായാട്ടുപറന്പ് സെന്റ് ജോസഫ്സ് ഇടവകയിലെ ഭവനപദ്ധതിയുടെ ഭാഗമായി താവുകുന്നിൽ നടക്കും.
ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് വെഞ്ചരിപ്പും തളിപ്പറന്പ് ആർഡിഒ ഇ.പി. മേഴ്സി താക്കോൽദാനവും നിർവഹിക്കും. വായാട്ടുപറന്പ് സെന്റ് ജോസഫ്സ് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളിൽ, കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം, കെ.വി.വി.ഇ.എസ് കരുവഞ്ചാൽ യൂണിറ്റ് പ്രസിഡന്റ് ജെയിംസ് പുത്തൻപുര, സിഎംആർ.ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ റെസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിക്കും.