കുവൈറ്റ് സിറ്റി: കോവിഡിൽ മരണമടഞ്ഞവർക്കുള്ള ധനസഹായം, പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്നാവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്നല്െ വീണ്ടും ജസ്റ്റിസ് നഗരേഷ് പരിഗണിച്ചപ്പോൾ, വിഷയത്തിൽ കൂടുതൽ വ്യക്തത തേടി കേന്ദ്രസർക്കാരിന്റെ അഭിപ്രായം ആരാഞ്ഞ് കത്തയച്ചിട്ടുണ്ടെന്നും, മറുപടി കാത്തിരിക്കുകയാണെന്നും ഹൈക്കോടതിയിൽ കേരള സർക്കാരിനു വേണ്ട ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു.
കോടതിയുടെ നിർദേശമനുസരിച്ച് കേന്ദ്രത്തിനേയും വിഷയത്തിൽ കക്ഷി ചേർക്കുവാനായി പരാതിക്കാരായ ലീഗൽ സെൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. കോവിഡിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റിയുടെ മാർഗനിർദേശം അനുസരിച്ച് അതതുസംസ്ഥാനങ്ങളാണ് അന്പതിനായിരം രൂപ വീതം കുടുംബാംഗങ്ങൾക്ക് നൽകേണ്ടത്. കോവിഡിനെ തുടർന്ന് വിദേശത്തു മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടു പ്രവാസി ലീഗൽ സെൽ മുൻപ് ഡൽഹി ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയിരുന്നു.
വിഷയത്തിൽ കേരള ഹൈക്കോടതി ഇടപെടൽ വഴി പ്രവാസികൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.