തിരുവനന്തപുരം: ലോ കോളജിൽ അധ്യാപകരെ പൂട്ടിയിട്ട സംഭവത്തിൽ 50 ഓളം എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുത്തു. അസിസ്റ്റന്റ് പ്രഫസർ വി.കെ. സഞ്ചു നൽകിയ പരാതിയിലാണ് നടപടി. ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കെഎസ്യു സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും കൊടിമരവും എസ്എഫ്ഐ പ്രവർത്തകർ പിഴുതെടുത്ത് തീയിട്ടിരുന്നു. സംഭവത്തെ തുടർന്ന് കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി. സംഭവങ്ങളിൽ 24 എസ്എഫ്ഐ പ്രവർത്തകരെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. അടുത്ത ദിവസം എസ്എഫ്ഐ അക്രമം അധ്യാപകർക്കു നേരേയായി. പകൽ 11 മുതൽ രാത്രി 11 വരെ അധ്യാപകരെ പ്രിൻസിപ്പലിന്റെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.
നഗരത്തില്‍
ഇന്ന് ഗതാഗത
ക്രമീകരണം
തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്ത് ഇന്നു നടത്തുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേള്ളനത്തോടനുബന്ധിച്ച് ഉച്ചകഴിഞ്ഞു മൂന്നുമണിമുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഉണ്ടായിരിക്കുന്നതാണ്. ഗതാഗത തിരക്ക് അനുഭവപ്പെടുന്ന പക്ഷം വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ മേല്‍ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിര്‍ദ്ദേശങ്ങളും 9497930055, 9497990006, 949 7980001 എന്നി നമ്പരുകളില്‍ അറിയിക്കാവുന്നതാണെന്നും സിറ്റി പോലീസ് അറിയിച്ചു.