കുവൈറ്റ്: സെന്റ്. സ്റ്റീഫൻസ് കോളേജ് ഉഴവൂർ അലുമിനി അസോസിയേഷൻ, കുവൈറ്റ് ചാപ്റ്റർ (അൽമാസ് കുവൈറ്റ്) അതിന്റെ 2020-21 പ്രവർത്തിവർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി അൽമാസ് ഉഴവൂരുമായി ചേർന്ന് നടത്തിയ ഓണ്‍ലൈൻ സാഹിത്യ മത്സരം ന്ധതൂലിക 2020-21ന്ധ ന്റെ വിജയികളെ പ്രഖ്യാപിച്ചു.
അൽമാസ് കുവൈറ്റ്, ചെയർമാൻ ക്ലിന്റിസ് ജോർജിന്റെ അധ്യക്ഷതയിൽ കുവൈറ്റ് അബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എബി സ്റ്റീഫൻ, ട്രഷറർ മൈക്കിൾ ചാക്കോ, പ്രോഗ്രാം കണ്‍വീനർമാരായ അജിത്, സാജൻ, നിബിൻ, മറ്റു കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ പദ്യ വിഭാഗത്തിൽ ഒന്നാംസമ്മാനമായ 15,000 രൂപയുടെ ക്യാഷ് പ്രൈസിനും ട്രോഫിക്കും അതുല്യ ആർ. കൃഷ്ണ അർഹയായി. രണ്ടാം സമ്മാനമായ 10,000 രൂപയുടെ ക്യാഷ് പ്രൈസിനും ട്രോഫിക്കും കൃഷ്ണപ്രിയ കെ.പിയും അർഹയായി.
ഗദ്യ വിഭാഗത്തിൽ ഒന്നാംസമ്മാനമായ 15,000 രൂപയുടെ ക്യാഷ് പ്രൈസിനും ട്രോഫിക്കും ജ്യോതിഷ് സിറിയക്ക് അർഹനായി. രണ്ടാം സമ്മാനമായ 10,000 രൂപയുടെ ക്യാഷ് പ്രൈസിനും ട്രോഫിക്കും ശ്രീമതി. അതുല്യ ആർ. കൃഷ്ണ അർഹയായി.
വിജയികൾക്കുള്ള സമ്മാനങ്ങൾ അടുത്ത മാസത്തിൽ ഉഴവൂർ സ്. സ്റ്റീഫൻസിൽ വച്ചുനടക്കുന്ന അൽമാസ് സംഗമത്തോടനുബന്ധിച്ച് വിതരണം ചെയുന്നതാണ്.
ക്ലിന്റിസ് ജോർജ്