കൂത്തുപറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലാപറമ്പ് നൂഞ്ഞുമ്പായി ഹിൽവ്യൂവിൽ പി.കെ. വിജേഷാണ് (38) മരിച്ചത്. ജനുവരി 14 നായിരുന്നു അപകടം. മംഗളൂരുവിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
വിജേഷ് സഞ്ചരിച്ച കാർ പാറാൽ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിജേഷിനെ കണ്ണൂർ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തൊക്കിലങ്ങാടിയിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്നു. പി. കെ. പത്മനാഭൻ-പരേതയായ എ.വത്സല ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിപിൻ, പരേതയായ വിജിത.