വടശേരിക്കര: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2023-24 അധ്യയന വര്‍ഷം നിലവിലുള്ള ഹൈസ്കൂള്‍ ടീച്ചര്‍ (കണക്ക്), എംസിആര്‍ടി ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പിഎസ്സി നിയമനത്തിനായി നിഷ്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
(എംസിആര്ടിക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബിഎഡും ഉണ്ടായിരിക്കണം) പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672 എന്ന വിലാസത്തില്‍ അയയ്ക്കണം. അവസാന തീയതി ഏപ്രില്‍ 15. ഫോൺ: 04735227703 .