ഫിലഡൽഫിയ: വേൾഡ് മലയാളി കൗണ്‍സിൽ ഫിലഡൽഫിയാ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ ഇടുക്കി ജില്ലയിൽ നിർമിക്കുന്ന, ജീവകാരുണ്യ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം നടത്തുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ 2022 ജനുവരി 15 ശനിയാഴ്ച വൈകുന്നേരം 3 മുതൽ 7 വരെ ഫിലഡൽഫിയാ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും.
പ്രശസ്ത നൃത്തകലാ വിദ്യാലയങ്ങളുടെ നൂതന നർത്തനശിൽപ്പങ്ങൾ, ഗാനാർച്ചനകൾ, ഹാസലഘുനാടകങ്ങൾ, ക്രിസ്മസ് ന്യൂ ഇയർ വിരുന്ന്, ആനുകാലിക പരിപ്രേഷ്യങ്ങൾ വിഷയമാകുന്ന അതിഹ്രസ്വ പ്രസംഗങ്ങൾ, പുരസ്കാരസമർപ്പണങ്ങൾ, എന്നിങ്ങനെയുള്ള കലാരൂപങ്ങൾ ഒരുങ്ങുന്നു. വേൾഡ് മലയാളി കൗണ്‍സിലിന്റെ വിവിധ പ്രൊവിൻസുകളിൽ നിന്നും, റീജിയണുകളിൽ നിന്നും, ഗ്ളോബൽ നേതൃത്വത്തിൽ നിന്നും, പ്രതിനിധികൾ പങ്കെടുക്കുന്നു. മലയാളികൾ ഏവരെയും സംഘാടകർ ക്ഷണിക്കുന്നു.
പി.ഡി. ജോർജ് നടവയൽ