പയ്യന്നൂര്‍: സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കണ്ടോത്ത് വെള്ളൂരിലെ കെ.അഖില്‍കുമാറിന്റെ പരാതിയിലാണ് ആംബുലന്‍സ് ഡ്രൈവറായ കണ്ടോത്തെ കണ്ണട വിശോഭിനെ (30) പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 14ന് രാത്രി ഒന്‍പതോടെ വെള്ളൂരിലെ ഐഡിയല്‍ ഡെക്കറിന് സമീപമാണ് സംഭവം. വിശോഭും കൂടെയുണ്ടായിരുന്നവരും തന്നെ തടഞ്ഞുനിര്‍ത്തി കടലാസില്‍ പൊതിഞ്ഞ ഇരുമ്പുകട്ടയും ഇരുമ്പു പൈപ്പുമുപയോഗിച്ച് തലയിലുള്പ്പെടെയുള്ള ഭാഗങ്ങളില്‍ മര്ദ്ദിക്കുകയായിരുന്നുവെന്നുവെന്നും ഇതിനിടയില്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നുമായിരുന്നു പരാതി. പരാതിക്കാരന്റെ അമ്മ അഴീക്കോട് ജെആര്‍പി എന്ന സംഘടനയുടെ പ്രസിഡന്റ് ആയതിലെ വിരോധമാണ് അക്രമത്തിന് കാരണമായി പരാതിയിലുണ്ടായിരുന്നത്. അക്രമത്തില്‍ പരിക്കേറ്റ അഖില്‍കുമാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിശോഭിനും കൂടെയുണ്ടായിരുന്നതായി പറയുന്ന ഇരുപത്തഞ്ചോളം പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്.