കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സൗജന്യ ചികിത്സ നിര്‍ത്തിവയ്ക്കാനുള്ള നീക്കത്തിനെതിരെ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി 22നു രാവിലെ പത്തിനു കാഞ്ഞങ്ങാട് ആര്‍ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കള്ളാര്‍ പഞ്ചായത്തില്‍ സൗജന്യ മരുന്നുവിതരണം നിലച്ചിരിക്കുന്നു. നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ലക്ഷങ്ങള്‍ കൊടുക്കാനുള്ളതു കൊണ്ടു തന്നെ എല്ലായിടത്തും ഇതു വേഗത്തില്‍ ബാധകമാകും. മാര്‍ച്ച് 31നു മുമ്പ് തുക അനുവദിക്കുന്നില്ലെങ്കില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ചികിത്സാ സഹായം അവസാനിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
കാസര്‍ഗോഡ് വികസന പദ്ധതിയിലുള്‍പ്പെടുത്തി സൗജന്യചികിത്സ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും നടപടികളൊന്നുമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ചികിത്സ നിഷേധിച്ചാല്‍ ആയിരങ്ങള്‍ തെരുവിലാകുമെന്നും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും അടിയന്തര ഇടപെടല്‍ നടത്തണമെന്നും ചികിത്സയുടെ കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ സമരം സെക്രട്ടറിയേറ്റിനു മുമ്പിലേക്ക് മാറ്റേണ്ടി വരുമെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി യോഗം സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ശിവകുമാര്‍ എന്മകജെ, രാജന് കയ്യൂര്‍, ഒ.ജെ. രാജു, ബാലകൃഷ്ണന് കള്ളാര്‍, കെ. ചന്ദ്രാവതി, കെ.വി. മുകുന്ദകുമാര്‍, അഭീഷ് എന്നിവര്‍ പ്രസംഗിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതവും ഗോവിന്ദന് കയ്യൂര്‍ നന്ദിയും പറഞ്ഞു.