+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ക്കു​ക​ളി നാ​ട​ക​ത്തി​നെ​തി​രേ ന​ട​പ​ടി വേ​ണം: ക​ണ്ണൂ​ർ രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ

ക​ണ്ണൂ​ർ: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ ആ​ക്ഷേ​പി​ക്കു​ന്ന ക​ക്കു​ക​ളി എ​ന്ന നാ​ട​കാ​വ​ത​ര​ണം ക്രൈ​സ്ത​വ സ​മു​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ന​ട​പ​ടി വേ​ണ​മെ​ന്നും ക​ണ്ണൂ​ർ രു​പ​ത പാ​സ്റ്റ​റ​ൽ കൗ
ക​ക്കു​ക​ളി നാ​ട​ക​ത്തി​നെ​തി​രേ ന​ട​പ​ടി വേ​ണം:  ക​ണ്ണൂ​ർ രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ
ക​ണ്ണൂ​ർ: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ ആ​ക്ഷേ​പി​ക്കു​ന്ന ക​ക്കു​ക​ളി എ​ന്ന നാ​ട​കാ​വ​ത​ര​ണം ക്രൈ​സ്ത​വ സ​മു​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ന​ട​പ​ടി വേ​ണ​മെ​ന്നും ക​ണ്ണൂ​ർ രു​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക്രൈ​സ്ത​വ വി​ശ്വാ​സ​മു​ല്യ​ങ്ങ​ളെ​യും സ​ന്യ​സ്ത സ​മു​ഹ​ത്തെ​യും ആ​ക്ഷേ​പി​ച്ചും അ​വ​ഹേ​ളി​ച്ചും ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ന്ന ആ​വി​ഷ്കാ​ര അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കെ​തി​രേ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം മ​റ്റു​ള്ള​വ​രെ അ​ധി​ക്ഷേ​പി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​യി ആ​രും കാ​ണ​രു​ത്. ക്രൈ​സ്ത​വ സ​ന്യ​സ്ത സ​മു​ഹ​ത്തി​ന്‍റെ നി​സ്വാ​ർ​ത്ഥ സേ​വ​ന ശു​ശ്രൂ​ഷ​ക​ളെ​യും ജീ​വി​ത​ച​ര്യ​ക​ളെ​യും പൊ​തു​സ​മു​ഹ​ത്തി​ൽ ഇ​ക​ഴ്ത്തി​ക്കാ​ട്ടി വി​ശ്വാ​സ്യ​ത ത​ക​ർ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ ശ്ര​മ​ങ്ങ​ളെ വി​ശ്വാ​സി സ​മൂ​ഹ​മൊ​ന്നാ​കെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ക​ണ്ണൂ​ർ ബി​ഷ​പ് ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ, പ്രൊ​ക്യൂ​റേ​റ്റ​ർ ഫാ. ​ജോ​ർ​ജ് പൈ​നാ​ട​ത്ത്, ഫാ. ​തോം​സ​ൺ കൊ​റ്റ്യ​ത്ത്, ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട്, ഫാ. ​ജോ​മോ​ൻ ചെ​മ്പ​ക​ശേ​രി, ഫാ. ​ജോ​സ് വി.​സി., ഫാ. ​ലി​നോ പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​ഷാ​ജു ആ​ന്‍റ​ണി, സി​സ്റ്റ​ർ ട്രീ​സ ജോ​ർ​ജ്, സി​സ്റ്റ​ർ ധ​ന്യ യു​എം​ഐ, പു​ഷ്പ ക്രി​സ്റ്റി, ആ​ന്‍റ​ണി നൊ​റോ​ണ, കെ.​ബി.​സൈ​മ​ൺ, കെ.​എ​ച്ച്.​ജോ​ൺ, ഷേ​ർ​ലി സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.