ഇരിട്ടി: തനിച്ച് താമസിക്കുന്ന വയോധിക തൊഴിലുറപ്പ് ജോലിക്ക് പോയ സമയത്ത് വീട് തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു. വിളമന കൈപ്പങ്ങാട് കരിന്പനോലിയിൽ സാവിത്രി (67)യുടെ വീട്ടിലാണ് കവർച്ച നടന്നത്.
ഇവർ വീടുപൂട്ടി പുറത്തു പോകുന്പോൾ താക്കോൽ സൂക്ഷിച്ചുവയ്ക്കുന്ന സ്ഥലത്ത് നിന്ന് താക്കോലെടുത്ത് വീട് തുറന്നായിരുന്നു കവർച്ച. അടുക്കളയിൽ സൂക്ഷിച്ച രണ്ടേ മുക്കാൽ പവൻ വരുന്ന മൂന്ന് സ്വർണവളകളാണ് മോഷണം പോയത്.
വീടിനെ കുറിച്ച് അറിയാവുന്ന ആരോ ആണ് മോഷണത്തിനു പിന്നിലെന്നാണ് കരുതുന്നത്. ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.