കണിച്ചാർ: കണിച്ചാർ ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഓഫീസ് പരിസരത്തും ബസ് സ്റ്റാൻഡിലുമായി സ്ഥാപിച്ച സിസിടിവി കളുടെ സ്വിച്ച് ഓൺ കർമം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു.
രണ്ടു ലക്ഷം രൂപ ചെലവിലാണ് പഞ്ചായത്ത് പരിസരവും ബസ് സ്റ്റാൻഡും ഉൾപ്പെടുത്തി നാല് കാമറകൾ സ്ഥാപിച്ചത്. പേരാവൂർ ബ്ലോക്കിൽ ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്ത് ഓഫീസ് സിസിടിവി സംവിധാനം നടപ്പാക്കുന്നത്. മാലിന്യം തള്ളുന്നത് തടയാനും സാമുഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാനും ഇതിലൂടെ സാധ്യമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശേരി, പഞ്ചായത്തംഗം ജിമ്മി ഏബ്രഹാം, പഞ്ചായത്ത് സെക്രട്ടറി എൻ.പ്രദീപൻ, സീനിയർ ക്ലാർക്ക് ഷിനോയ് എന്നിവർ പങ്കെടുത്തു.