കാടാച്ചിറ: ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഇഷ്ട തോഴന്മാർക്ക് വിറ്റുകൊണ്ടിരിക്കുന്ന മുടിയനായ പുത്രനാണ് നരേന്ദ്രമോദിയെന്ന് എഐസിസി അംഗം വി.എ. നാരായണൻ ആരോപിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അദാനിക്ക് അടിയറവച്ച മോദി ഭരണത്തിനെതിരേ ധർമടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കാടാച്ചിറ സ്റ്റേറ്റ് ബാങ്കിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് പുതുക്കുടി ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഷമേജ് പെരളശേരി, സി.ഒ. രാജേഷ്, കുന്നുമ്മൽ ചന്ദ്രൻ, എൻ.പി. ചന്ദ്രദാസ്, അഗീഷ് കാടാച്ചിറ, കെ.വി. ജയരാജൻ, സി. ദാസൻ, കെ.വി. സോന, എം.കെ. ദിലീപ് കുമാർ, പി.കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.