കുവൈറ്റ് സിറ്റി : കോവാക്സിൻ സ്വീകരിച്ചു കുവൈറ്റിലേക്ക് മടങ്ങാനാകാതെ ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികൾക്കായി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇത് സംബന്ധമായി കുവൈത്ത് അധികാരികളുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും എംബസി അധികൃതർ അറിയിച്ചു.
നേരത്തെ ഡ്രൈവിൽ രജിസ്റ്റർ ചെയ്തവരും ചെയ്യാത്തവരും ഗൂഗിൾ ഫോം വഴി ഓണ്‍ലൈനായി പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യണം (https://forms.gle/ce3b9ETGJAeTJZku9). കോവാക്സിന് അംഗീകാരം സംബന്ധമായ പുതിയ അപ്ഡേറ്റുകൾ എംബസി വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും ലഭിക്കുമെന്ന് എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.
സലിം കോട്ടയിൽ