ഫിലഡൽഫിയ: ഹൃദയാഘാതത്തെ തുടർന്ന് നവംബർ 19 ന് ചാലക്കുടി കാർമ്മൽഭവനിൽ നിര്യാതനായ റവ. ഡോ. ജോണ് ഇടപ്പിള്ളി സിഎംഐ (77)ക്ക് ഫിലഡൽഫിയായിലെ ക്രൈസ്തവസമൂഹം കണ്ണീരോടെ അന്ത്യപ്രണാമം അർപ്പിച്ചു. 1983 -89 കാലയളവിൽ ഫിലഡൽഫിയായിലെ സീറോമലബാർ കാത്തലിക് മിഷന്റെ പ്രഥമ ഡയറക്ടറും, ഇന്ത്യൻ കാത്തലിക് അസോസിയേഷന്റെ (ഐസിഎ) സ്പിരിച്വൽ ഡയറക്ടറുമായിരുന്നു റവ. ഡോ. ജോണ് ഇടപ്പിള്ളി.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഇരിഞ്ഞാലക്കുട രൂപതാബിഷപ് മാർ പോളി കണ്ണൂക്കാടൻ, തൃശൂർ ദേവമാതാ പ്രോവിൻഷ്യൾ റവ. ഡോ. ഡേവീസ് പനയ്ക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ ചാലക്കുടി കാർമ്മൽഭവനിൽ നടന്നു.
പരേതനോടുള്ള ബഹുമാനസൂചകമായി ഫിലഡൽഫിയാ സെന്റ് തോമസ് സീറോമലബാർ ഫൊറോനാപള്ളിയിൽ അനുസ്മരണബലിയും പരേതനുവേണ്ടി പ്രത്യേക പ്രാർഥനകളും ഞായറാഴ്ച നടത്തി. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുന്പക്കീൽ, റവ. ഫാ. ജോസ് വരിക്കപ്പള്ളി എന്നിവർ കാർമ്മികത്വം വഹിച്ചു. ഇന്ത്യൻ കാത്തലിക്ക് അസോസിയേഷനെയും, അത്മായരെയും പ്രതിനിധീകരിച്ച് റവ. ഡോ.ജോണ് ഇടപ്പിള്ളിക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച സീറോമലബാർപള്ളി മുൻ ട്രസ്റ്റിയും, മതബോധനസ്കൂൾ പ്രിൻസിപ്പലുമായിരുന്ന ഡോ. ജയിംസ് കുറിച്ചി അëശോചനസന്ദേശം നൽകി.
ഷിക്കാഗോ സീറോമലബാർ രൂപതയും, സീറോമലബാർ പള്ളികളും സ്ഥാപിതമാകുന്നതിëമുൻപ്, 1960 കാലഘട്ടം മുതൽ കേരളത്തിൽനിന്നും അമേരിക്കയിൽ കുടിയേറി ഫിലഡൽഫിയായിൽ താമസമാക്കിയ ഇന്ത്യൻ കത്തോലിക്കരുടെ ആത്മീയകാര്യങ്ങൾ നിറവേറ്റിയിരുന്നത് തൃശൂർ ദേവമാതാ പ്രവിശ്യയിൽനിìള്ള സിഎംഐ വൈദികരായിരുന്നു.
ജോസ് മാളേയ്ക്കൽ