+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.ജെ പി എസ് അബ്ബാസിയ യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു

കുവൈറ്റ് സിറ്റി :കൊല്ലം ജില്ലാ നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്‍റെ അബ്ബാസിയ യൂണിറ്റ് വാർഷിക സമ്മേളനം നവംബർ 19 ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതൽ അബ്ബാസിയ സക
കെ.ജെ പി എസ് അബ്ബാസിയ യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു
കുവൈറ്റ് സിറ്റി :-കൊല്ലം ജില്ലാ നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്‍റെ അബ്ബാസിയ യൂണിറ്റ് വാർഷിക സമ്മേളനം നവംബർ 19 ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതൽ അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ കൂടി .

യൂണിറ്റ് കൺവീനർ സജിമോന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം പ്രസിഡന്‍റ് സലിംരാജ് ഉദ്ഘാടനം ചെയ്തു. ഷാജി ആയൂർ സ്വാഗതവും , പ്രിൻസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിൽ റിനിൽ യൂണിറ്റ് റിപ്പോർട്ടും. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

ട്രഷറർ തമ്പി ലൂക്കോസ്, സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ, റെജി മാത്തായി ജോ: ട്രഷറർ സലിൽ വർമ്മ, വനിത വേദി കൺവീനർ റീനി ബിനോയ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ യൂണിറ്റ് ഭാരവാഹികൾ സന്തോഷ് ചന്ദ്രൻ (കൺവീനർ) ജോയ് തോമസ്, ചിഞ്ചു ഡെയിസി, (ജോ. കൺ വീനേഴ്സ് ) ബിനോയ് ബാബു, രതീഷ് രവി , നോബിൾ ജോസ്, ഷാജഹാൻ, ഗോപകുമാർ , ജയ ബാബു, പ്രീൻസ് ഡാനിയേൽ ,മാത്യൂ യോഹന്നാൻ , വിജികുമാർ , സജീഷ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. പുതിയ കൺവീനർ നന്ദി പറഞ്ഞു.

സലിം കോട്ടയിൽ