കോഴിക്കോട്: നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിന് കേരള മാരിടൈം ബോര്‍ഡുമായി ചേര്‍ന്നുള്ള പ്രോജക്ടിന് ഇന്നലെ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ അനുമതി. ഭട്ട് റോഡ് ബീച്ച് ഭാഗത്ത് ലോറിക്കും, കോഴിക്കോട് ബീച്ച് ലയണ്‍സ് പാര്‍ക്ക് ഭാഗത്ത് കാറിനുമാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നത്.
ബീച്ചിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തി കോര്‍പറേഷനും മാരിടൈം ബോര്‍ഡും സംയുക്തമായി റവന്യൂ വരുമാനവും 50-50 ഷെയര്‍ ചെയ്യുന്നതാണ് പ്രോജക്ട്. ഇന്‍വെസ്റ്റ്മെന്റ് തിരിച്ചുകിട്ടുന്നത് വരെ നിശ്ചിത വര്‍ഷത്തേക്ക് റവന്യൂ ഷെയര്‍ ചെയ്ത് പിന്നീട് പാര്‍ക്കിംഗ് പദ്ധതി മാരിടൈം ബോര്‍ഡിനെ തിരിച്ചേല്‍പ്പിക്കും. സൗത്ത് ബീച്ചിലെ സ്ഥലം കൂടി കിട്ടുമെങ്കില്‍ പാര്‍ക്കിംഗിനായി പരിഗണിക്കുമെന്നും മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. വയോജനങ്ങള്‍ക്കുള്ള കട്ടില് വിതരണ പദ്ധതിയില്‍ കൂടുതല്‍ നിലവാരമുള്ള കട്ടിലുകള്‍ നല്‍കണമെന്ന് പ്രതിപക്ഷ കൗണ്‍സില്‍ നേതാവ് കെ.സി. ശോഭിത ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ നല്കിയ പല കട്ടിലുകളും മാസങ്ങള്‍ക്കകം നശിച്ച അവസ്ഥയാണെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. അങ്കണവാടി നവീകരണ പദ്ധതിയും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സ്കൂളുകളില്‍ പ്രത്യേക പരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള അജണ്ടകളും ഇന്നലെ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി.