കൊയിലാണ്ടി: നഗരത്തിലെ ഹോട്ടലുകളിൽ കൂൾബാറുകളിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. പഴകിയതും ഉപയോഗയോഗ്യമല്ലാത്തതും വീണ്ടും വിളമ്പുന്ന സൂക്ഷിച്ചു വച്ചതുമായ പൊറോട്ട ,ചപ്പാത്തി, ചിക്കൻ കറി , പഴകിയ എണ്ണ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ചോയ്സ് റെസ്റ്ററന്റ്, ഹോട്ടൽ സിറ്റി ഗേറ്റ് , എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. ഹോട്ടൽ ഷൈജു, പിഷാരികാവ് ക്ഷേത്രത്തിനടുത്തെ സസ്യഭോജനശാല എന്നിവിടങ്ങളിൽ ന്യൂനതകൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകുകയും ചെയ്തു.പിഷാരികാവ് ഉത്സവം തുടങ്ങുന്നതിന് മുന്നോടിയായി കൊല്ലം, ആനക്കുളം ഭാഗത്തെ മുഴുവൻ ഹോട്ടലുകളിലും കൂൾബാറുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. രാവിലെ ഏഴ് മുതൽ നടന്ന പരിശോധനയിൽ നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.പി. സുരേഷ് ,കെ. റിഷാദ് ,ഹെൽത്ത് ഇൻസ്പെക്ടർമാരായ ജമീഷ് മുഹമ്മദ്, എൽ. ലിജോയ് എന്നിവർ പങ്കെടുത്തു.