താമരശേരി: താലൂക് ലൈബ്രറി കൗണ്‍സില്‍ 'പൗരത്വം - ദേശീയത 'എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ. ദിനേശന് ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് പി. സുധാകരന് അധ്യക്ഷത വഹിച്ചു. പ്രഫ. കെ.ഇ.എന്‍. കുഞ്ഞമ്മദ് വിഷയാവതരണം നടത്തി. മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബി. സുരേഷ് ബാബു, തുഞ്ചത്ത് എഴുത്തച്ഛന് മലയാള സര്‍വകലാശാലയില്‍ നിന്നും മലയാള സാഹിത്യത്തില്‍ ഡോക്റ്ററേറ്റ് നേടിയ എ.കെ. വിനീഷ് എന്നിവരെ ഉപഹാരം നല്കി അനുമോദിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം സി.സി. ആന്‍ഡ്രൂസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോ: സെക്രട്ടറി കെ.പി. സഹീര്‍, ബി. സുരേഷ് ബാബു, എ.കെ. വിനീഷ്, താലൂക്ക് തല വനിത വായന മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. താലൂക്ക് സെക്രട്ടറി കെ.കെ. പ്രദീപന്, പി.കെ. മുരളി തുടങ്ങിയവർ പ്രസംഗിച്ചു.