കുവൈറ്റ് സിറ്റി: കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് തണുപ്പുകാല വസ്ത്രങ്ങൾ വിതരണം ചെയ്തു. കെആർസിഎസ് ചെയർമാൻ ഡോ. ഹിലാൽ അൽ സയർ പദ്ധതിക്ക് മേൽനോട്ടം നൽകി. തണുപ്പിനെ പ്രതിരോധിക്കുവാനുള്ള വസ്ത്രങ്ങളും പുതുപ്പുകളും അടങ്ങുന്നതാണ് കിറ്റ്.
കൊറോണ മഹാമാരിയെ തുടർന്ന് രാജ്യത്തും പുറത്തും വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി കെആർസിഎസ് ഉണ്ടാകുമെന്ന് ഹിലാൽ അൽ സയർ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന പദ്ധതികളിൽ പങ്ക് ചേർന്ന എല്ലാവർക്കും അൽ സയർ നന്ദി പറഞ്ഞു.
സലിം കോട്ടയിൽ