നീലേശ്വരം: നീലേശ്വരത്ത് ആര്‍ടി ഓഫീസ് അനുവദിക്കണമെന്നാവശ്യം ശക്തമാകുന്നു. ജോലിഭാരം കൊണ്ട് പ്രവര്‍ത്തനം മുന്നോട്ട് പോകാത്ത ഹൊസ്ദുര്‍ഗ് ഓഫീസ് വിഭജിച്ചു നീലേശ്വരത്ത് പുതിയ ഓഫീസ് അനുവദിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓഫീസുകളില്‍ ഒന്നാണ് ഹൊസ്ദുര്‍ഗ് ആര്‍ടി ഓഫീസ്. വാഹനങ്ങളുടെ ഫിറ്റ്നസ് എടുക്കുന്നതിന് ഹൊസ്ദുര്‍ഗ് ഓഫീസില്‍ ആഴ്ചകളോളം കാത്തിരിക്കണം. ഇതുകാരണം ടാക്സി വാഹനങ്ങള്‍ക്ക് ആഴ്ചകളോളം ജോലി ഇല്ലാത്ത അവസ്ഥയാണ്.
ഹൊസ്ദുര്‍ഗ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നീലേശ്വരം ഭാഗത്ത് നിന്നാണ്. കണ്ണൂര്‍ ജില്ലയോടു തൊട്ടുരുമ്മിയുള്ള തൃക്കരിപ്പൂര്‍, പിലിക്കോട്, പടന്ന, വലിയപറമ്പ്, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലെ ഓട്ടോ ഉടമകള്‍ ഫിറ്റ്നസ് എടുക്കാന്‍ 30 കിലോമീറ്റര്‍ സഞ്ചരിച്ച് ഹൊസ്ദുര്‍ഗില്‍ എത്തേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് നീലേശ്വരത്ത് ഓഫീസ് തുടങ്ങിയാല്‍ പരിഹാരം കാണാനാകുമെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
ജില്ലയുടെ തെക്കെ അറ്റത്തുള്ള തൃക്കരിപ്പൂര്‍ മുതലുള്ള പഞ്ചായത്തുകളിലെ ഓട്ടോറിക്ഷകള്‍ കാഞ്ഞങ്ങാട് ആര്‍ടി ഓഫിസിലെത്തി വേണം ഫിറ്റ്നസ് എടുക്കാന്‍. ആയിരത്തില്‍പരം ഓട്ടോറിക്ഷകളുള്ള മേഖലയാണിത്. നീലേശ്വരത്ത് ഓഫീസ് അനുവദിച്ചാല്‍ ഏറെ ഉപകാരപ്രദമാകും. കിനാനൂര്‍-കരിന്തളം, മടിക്കൈ പഞ്ചായത്തിലുള്ളവര്‍ക്കും ഓഫീസിന്റെ സേവനം പ്രയോജനപ്പെടും.
ആര്‍ടി ഓഫീസ് അനുവദിക്കുകയാണെങ്കില്‍ ആവശ്യമായ എല്ലാ സൗകര്യവും ചെയ്തു നല്‍കുമെന്ന് നഗരസഭ വൈസ് ചെയര്മാന് മുഹമ്മദ് റാഫി പറഞ്ഞു. നഗരസഭക്ക് വേണ്ടി കച്ചേരിക്കടവില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന കെട്ടിടം ആറ് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം സജ്ജമാകും.
അതോടെ നിലവിലെ നഗരസഭ ഓഫീസും, കുടുംബശ്രീ ഓഫീസും, കൃഷിഭവനും പുതിയ കെട്ടിടത്തിലേക്ക് മാറും. പഴയ കെട്ടിടങ്ങള്‍ ആര് ടി ഓഫീസിനായി ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.