രാജപുരം: ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായ പൂടംകല്ല്-ചിറങ്കടവ് റോഡ് നിര്‍മാണത്തിലെ അനാസ്ഥയ്ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി.
രാജപുരം സെന്റ് പയസ് ടെന്ത് കോളജിലെ അധ്യാപകന് ഡോ. ഷിനോ പി. ജോസാണ് പ്രധാന മന്ത്രിക്കും, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്കും, സംസ്ഥാന പൊതുമരാമത്ത് മന്ത്രിക്കും, വിജിലന്‍സിനും പരാതി നല്‍കിയത്.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ലോകായുക്തയെയും സമീപിക്കുമെന്ന് ഡോ. ഷിനോ പി. ജോസ് അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് നല്കിയ പരാതിയില്‍ ട്രാന്‍സ്പോര്‍ട്ട് വിംഗ് ഡയറക്ടര്‍ പരേഷ് കുമാര്‍ ഗോവല്‍ അന്വേഷണം നടത്തുമെന്ന് മറുപടി ലഭിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് എന്‍ജിനിയറുടെയും കരാറുകാരന്റെയും അനാസ്ഥയും അഴിമതിയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.