+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലാ സാംസ്കാരിക വേദി "സൃഷ്ടി' പിറവിയെടുത്തു

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിന്‍റെ നേതൃത്വത്തിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദി ഒരുങ്ങി. ഖമീസ് സാംബശിവൻ നഗറിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ കെപിഎ കലാ സാംസ്കാരിക വേദിയിലെ കലാകാരന്മാർ പങ്കെടുത
കലാ സാംസ്കാരിക വേദി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിന്‍റെ നേതൃത്വത്തിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദി ഒരുങ്ങി. ഖമീസ് സാംബശിവൻ നഗറിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ കെപിഎ കലാ സാംസ്കാരിക വേദിയിലെ കലാകാരന്മാർ പങ്കെടുത്തു.

"സൃഷ്ടി' കലാ സാംസ്കാരിക വേദി എന്നു നാമകരണം പ്രശസ്ത ആർട്ടിസ്റ്റ് ആപ്പിൾ തങ്കശേരി നിർവഹിച്ചു. ബഹറിനിലെ ആദ്യകാല സാമൂഹിക പ്രവർത്തകൻ കെ.ആർ നായർ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പ്രദീപ് പുറവങ്കര മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ പ്രസിഡന്‍റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ , വൈസ് പ്രസിഡന്‍റ് വിനു ക്രിസ്റ്റി, സെക്രെട്ടറി കിഷോർ കുമാർ , കലാ സാംസ്കാരിക വേദി കൺവീനർമാരായ അനൂപ് തങ്കച്ചൻ, സന്തോഷ് കാവനാട്, ലേഡീസ് വിംഗ് എന്റർടൈൻമെന്റ് കോ-ഓർഡിനേറ്റർ ജിഷ വിനു എന്നിവർ സംസാരിച്ചു.

തുടർന്നു കലാ സാംസ്കാരിക വേദിയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ദിൽഷാദ് രാജ്, ഹർഷാദ് യൂസഫ്, അഞ്ജലി രാജ്, സരിത സുരേഷ്, അരുൺ ഉണ്ണികൃഷ്ണൻ, റസീല മുഹമ്മദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.