ഡാളസ്: ഡാളസിൽ കഴിഞ്ഞ ബുധനാഴ്ച അക്രമിയുടെ വെടിയേറ്റ് മരിച്ച കോഴഞ്ചേരി ചെറുകോൽ കലപ്പമണ്ണിപ്പടി ചരുവേൽ വീട്ടിൽ പരേതരായ സി.പി മാത്യുവിന്റെയും സാറാമ്മയുടെയും മകനും ഡാളസ് സെഹിയോൻ മാർത്തോമ ഇടവകാംഗവുമായ സാജൻ മാത്യുവിന്റെ പൊതുദർശനം ഞായറാഴ്ച വൈകിട്ട് 4 മുതൽ 8 വരെ സെഹിയോൻ മാർത്തോമ പള്ളിയിൽ നടക്കപ്പെടും.
കുറ്റപ്പുഴ മോഴച്ചേരിൽ പരേതനായ എം.സി വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും മകളായ മിനി സജിയാണ് ഭാര്യ. മക്കൾ: ഫേബാ സാറാ സാജൻ, അലീന ആൻ സാജൻ. മരുമകൻ: അനീഷ്
നവംബർ 21 ഞായറാഴ്ച വൈകിട്ട് 4 മുതൽ 8 വരെ ഡാളസിലെ പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ പള്ളിയിൽ (3760 14th St, Plano, Tx 75074) പൊതുദർശനവും, നവംബർ 24 ബുധൻ രാവിലെ 10ന് സെഹിയോൻ മാർത്തോമ പള്ളിയിൽ സംസ്കാര ശുശ്രുഷകൾക്കുശേഷം പ്ലാനോയിൽ ഉള്ള ടെഡ് ഡിക്കി ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (2128, 18th St, Plano, Tx 75074) സംസ്കരിക്കും.
ബുധനാഴ്ച നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷകൾക്ക് മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് മുഖ്യ കാർമ്മികത്വം വഹിക്കും.
സംസ്കാര ശുശ്രുഷകൾ www.provisiontv.in എന്ന വെബ്സൈറ്റിലൂടെ ദർശിക്കാവുന്നതാണ്.
ഷാജി രാമപുരം