ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ദിവസത്തിൽ പൊങ്കാല നടത്തി. നിർമ്മാല്യ ദർശനത്തിനുശേഷം ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദീപനാളത്താൽ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലക്കു തുടക്കമായി. ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൗർണമി തൃക്കാർത്തിക പൊങ്കാല ദിവസത്തിൽ ഡൽഹിയിലും സൗകര്യമൊരുക്കിയതിനാൽ ഇത്തവണ ധാരാളം ഭക്തജനങ്ങൾ പൊങ്കാല സമർപ്പണത്തിനും ദർശനത്തിനുമായി എത്തിയിരുന്നു. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.
പി.എൻ. ഷാജി