ബെൽജിയത്തിലും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 10 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾ വീടിനുള്ളിൽ മാസ്ക് ധരിക്കേണ്ടിവരും, ആഴ്ചയിൽ നാല് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് നിർബന്ധമാക്കി.
യുകെയിൽ, വെയിൽസ് ക്രിസ്മസ് കാലയളവിൽ പബ്ബുകളിലേക്കും റസ്റ്റാറന്റുകളിലേക്കും കോവിഡ് പാസുകളുടെ ഉപയോഗം നീട്ടുന്നത് പരിഗണിക്കുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ അഞ്ച് മുതൽ ഒന്പത് വരെ പ്രായമുള്ള കുട്ടികളിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത്. വ്യാഴാഴ്ച യുകെയിൽ 46,807 കൊറോണ വൈറസ് കേസുകളും പോസിറ്റീവ് പരിശോധനയുടെ 28 ദിവസത്തിനുള്ളിൽ 199 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ചെക്ക് റിപ്പബ്ലിക്കിലും സ്ലോവാക്യയിലും വാക്സിനേഷൻ എടുക്കാത്തവർക്കുള്ള ലോക്ക്ഡൗണ് ഏർപ്പെടുത്തി.
വാക്സിൻ എടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ചെക്ക് റിപ്പബ്ലിക്കും സ്ലോവാക്യയും വാക്സിൻ ചെയ്യാത്ത ആളുകൾക്ക് കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. സ്ലോവാക്യ സമാനമായ ഒരു നടപടി സ്വീകരിച്ചു,
ജനസംഖ്യയുടെ 58 ശതമാനം കുത്തിവയ്പ്പ് ഉള്ളതിനാൽ, ചെക്ക് വാക്സിനേഷൻ നിരക്ക് യൂറോപ്യൻ യൂണിയൻ ശരാശരിയേക്കാൾ താഴെയാണ്. അതേസമയം സ്ലോവാക്യയിൽ യൂറോപ്യൻ യൂണിയന്റെ മൂന്നാമത്തെ താഴ്ന്ന നിരക്കാണ്. ജനസംഖ്യയുടെ 45 ശതമാനം പേർക്കും കുത്തിവയ്പ്പ് നൽകി.
രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ സന്ദർശകരും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നെഗറ്റീവ് പിസിആർ ടെസ്റ്റ് ഹാജരാക്കണമെന്ന് സ്പെയിൻ ആവശ്യപ്പെടുന്നു. എന്നാൽ ബാറുകൾക്കും റസ്റ്റാറന്റുകൾക്കും വാക്സിൻ പാസ്പോർട്ടുകൾ ആവശ്യമില്ല. വാക്സിനേഷൻ നിരക്ക് ഭൂഖണ്ഡത്തിലുടനീളം വ്യത്യാസപ്പെടുന്നു. ഇയുവിലെ ഏറ്റവും താഴ്ന്ന രാജ്യങ്ങളിൽ ഒന്നാണ് സ്ളോവാക്, 44%, ചെക്ക് നിരക്ക് 58%, ഓസ്ട്രിയയിൽ ഇത് 65%, ജർമ്മനിയിൽ 68%.
ബൂസ്ററർ ഡോസ്
ജർമനിയിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കൊറോണ ബൂസ്റ്റർ വാക്സിനേഷൻ നൽകാൻ വാക്സിനേഷൻ കമ്മീഷൻ സ്റ്റിക്കോ ശുപാർശ ചെയ്തു.
ഇതുവരെ, 70 വയസിനു മുകളിലുള്ള വാക്സിനേഷൻ എടുത്തവർക്കും ഗുരുതരമായ ചില രോഗങ്ങളുള്ളവർക്കും വേണ്ടിയുള്ള ബൂസ്റ്റർ വാക്സിനേഷൻ എന്ന് വിളിക്കപ്പെടുന്ന ശുപാർശ മാത്രമേ ജർമനിയിൽ ഉണ്ടായിരുന്നുള്ളൂ. വ്യക്തിഗത വാക്സിനേഷൻ സംരക്ഷണം നിലനിർത്തുന്നതിനൊപ്പം, ന്ധഅണുബാധയുടെ തരംഗങ്ങളെ ദുർബലപ്പെടുത്തുകയും കൂടുതൽ ഗുരുതരമായ രോഗങ്ങളും മരണങ്ങളും തടയുകയും ചെയ്യുക എന്ന ലക്ഷ്യവും വിപുലീകരണം സഹായിക്കുന്നുവെന്ന് കമ്മിറ്റി വിശദീകരിച്ചു.
ജോസ് കുന്പിളുവേലിൽ