+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് നാഷണൽ പ്രവാസി സാഹിത്യോത്സവ് '21 നവംബർ 19 ന്

കുവൈറ്റ് സിറ്റി: കലാലയം സാംസ്കാരിക വേദി പന്ത്രണ്ടാമത് എഡിഷൻ കുവൈറ്റ് നാഷണൽ പ്രവാസി സാഹിത്യോത്സവ് 21 നവംബർ 19 നു (വെള്ളി) ഓൺലൈൻ പ്ലാറ്റ് ഫോമിൽ https://youtu.be/pafkU20wdc നടക്കും. പുരുഷ വനി
കുവൈറ്റ് നാഷണൽ പ്രവാസി സാഹിത്യോത്സവ് '21  നവംബർ 19 ന്
കുവൈറ്റ് സിറ്റി: കലാലയം സാംസ്കാരിക വേദി പന്ത്രണ്ടാമത് എഡിഷൻ കുവൈറ്റ് നാഷണൽ പ്രവാസി സാഹിത്യോത്സവ് - 21 നവംബർ 19 നു (വെള്ളി) ഓൺലൈൻ പ്ലാറ്റ് ഫോമിൽ https://youtu.be/pafkU20wd-c നടക്കും.

പുരുഷ - വനിതാ വിഭാഗങ്ങളിൽ ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂണിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിൽ മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, കവിതാപാരായണം, ഖവാലി, സൂഫി ഗീതം, അറബിക് കാലിഗ്രാഫി, ഹൈകു, കുടുംബ മാഗസിന്‍, സാഹിത്യ രചനാ മത്സരങ്ങൾ, വിവിധ ഭാഷാ പ്രസംഗങ്ങൾ തുടങ്ങിയ 64 ഇനങ്ങളിലായി കുവൈറ്റിലെ 5 സെൻട്രൽ പ്രവാസി സാഹിത്യോൽസവുകളിലൂടെ കഴിവു തെളിയിച്ച 300ൽ പരം കലാപ്രതിഭകൾ നാഷണൽ പ്രവാസി സാഹിത്യോത്സവിൽ മാറ്റുരക്കും.

കല വാണിജ്യവൽക്കരിക്കുകയും വർഗീയവൽക്കരിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെതിരെയുള്ള ധീരമായ ഒരു ഇടപെടലായാണ് പ്രവാസി സാഹിത്യോൽസവുകൾ അറിയപ്പെടുന്നത്.

പ്രവാസലോകത്തെ കലാസ്വാദകർക്ക് പൈതൃക കലകളെ നേരിൽ ആസ്വദിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് പ്രാദേശിക തലങ്ങളിലും നാഷണൽ തലത്തിലും പ്രവാസി സാഹിത്യോൽസവുകൾക്ക് വേദിയൊരുങ്ങുന്നത്. കഴിഞ്ഞ 12 വർഷമായി ഗൾഫ് തലങ്ങളിൽ വ്യവസ്ഥാപിതമായി സംഘടിപ്പിക്കപ്പെടുന്ന സാംസ്കാരിക ബദൽ അരങ്ങായി പ്രവാസി സാഹിത്യോൽസവുകൾ മാറിയിട്ടുണ്ട്.

വൈകുന്നേരം 6നു നടക്കുന്ന പ്രവാസി സാഹിത്യോത്സവ് സാംസ്കാരിക സംഗമത്തിൽ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കെ.പി. രാമനുണ്ണി സാംസ്കാരിക പ്രഭാഷണം നടത്തും.

ടി.വി.എസ് ഗ്രൂപ്പ് ചെയർമാൻ ഡോ: എസ്.എം ഹൈദർ അലി ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഹഖീം ദാരിമി, അഹ്മദ് കെ. മാണിയൂർ, അലവി സഖാഫി തഞ്ചേരി, അബ്ദുള്ള വടകര, വി.പി.കെ മുഹമ്മദ്, അബൂബക്കർ സീദ്ധീഖ്, ശിഹാബ് വാരം, ജസ്സാം കുണ്ടുങ്ങൽ, സാജിദ് നരിക്കുനി എന്നിവർ സംബന്ധിക്കും.

കഥ, കവിത എന്നീ വിഭാഗങ്ങളിൽ സാഹിത്യോത്സവിന്‍റെ അനുബന്ധമായി ഏർപ്പെടുത്തിയ കലാലയം പുരസ്കാരം ജൂറി ചെയർമാൻ കെ.പി രാമനുണ്ണി സാഹിത്യോത്സവ് വേദിയിൽ പ്രഖ്യാപിക്കും. ജി.സി സി യിലെ 6 രാജ്യങ്ങളിൽ നിന്ന് പ്രതിഭകളായവർ ഡിസംമ്പർ 3 നു (വെള്ളി) നടക്കുന്ന പ്രവാസി സാഹിത്യോത്സവ് ഗ്രാൻഡ് ഫിനാലയിൽ മാറ്റുരക്കും.

സലിം കോട്ടയിൽ