+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൽപക് ശിശുദിനാഘോഷം "ആദരം - 2021' നവംബർ 19 ന്

കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (പൽപക് ) സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം "ആദരം 2021' കുവൈറ്റിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമാൽ സിംഗ് രാത്തോർ ഉദ്ഘാടനം ചെയ്യും.
പൽപക്  ശിശുദിനാഘോഷം
കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (പൽപക് ) സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം "ആദരം - 2021' കുവൈറ്റിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമാൽ സിംഗ് രാത്തോർ ഉദ്ഘാടനം ചെയ്യും.

നവംബർ 19 നു (വെള്ളി) രാവിലെ 10 ന് മംഗഫ് മെമ്മറീസ് ഹാളിൽ ആരംഭിക്കുന്ന ചടങ്ങിൽ കുവൈറ്റിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികളെയും കോവിഡ് കാലത്ത് ആരോഗ്യ സേവന രംഗത്തെ മുന്നണി പോരാളികളായി പ്രവർത്തിച്ച മുഴുവൻ പാലക്കാട്ടുകാരായ ആരോഗ്യ പ്രവർത്തകരെയും ആദരിക്കും.

പൽപക് നടത്തിവരുന്ന "നന്മ മലയാളം' എന്ന പേരിലുള്ള മലയാള ഭാഷാ പഠന പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അധ്യാപകരേയും 2020 - 2021 വർഷങ്ങളിൽ 10, 12 ക്ലാസുകളിൽ എല്ലാ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാർഥികളെയും പൽപക് സംഘടിപ്പിച്ച ആർട്സ് ഡേയിലെ വിധികർത്താക്കളെയും ചടങ്ങിൽ ആദരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്ന ചടങ്ങിൽ സാംസ്കാരിക സമ്മേളനം, ശിശുദിന സന്ദേശം, ശിശുദിന റാലി, ചിത്ര പ്രദർശനം, മൂസിക് ബാൻഡ്, മറ്റു കലാപരിപാടികൾ എന്നിവ അരങ്ങേറും. .

പരിപാടിയുമായി ബന്ധപ്പെട്ട എല്ലാം ഒരുക്കങ്ങളും ഇതിനോടകം പൂർത്തിയായതായി പൽപക് പ്രസിഡന്‍റ് പ്രേംരാജ് ജനറൽ സെക്രട്ടറി ജിജു മാത്യു എന്നിവർ അറിയിച്ചു.

സലിം കോട്ടയിൽ