ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ്-3 ഏരിയയുടെ മലയാള ഭാഷാ പഠന ക്ലാസ് ഉദ്ഘാടനവും പുസ്തക വിതരണവും നടത്തി. മയൂർ വിഹാർ ഫേസ്-3 ലെ പോക്കറ്റ് 6 എംഐജി ഫ്ലാറ്റ്സിലെ ജനതാ മാർക്കറ്റിൽ, ഏരിയ ചെയർമാൻ ടി എൽ മാത്യുകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്രക്കമ്മിറ്റി പ്രസിഡന്റ് കെ രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
മയൂർ വിഹാർ ഫേസ് 3-ലും ഗാസിപ്പൂരിലുമായുള്ള 3 മലയാള ഭാഷാ പഠന കേന്ദ്രങ്ങളിലുള്ള 28 കുട്ടികൾക്കാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതെന്ന് ഏരിയ ഭാരവാഹികൾ പറഞ്ഞു.
ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററും വൈസ് പ്രസിഡന്റുമായ കെ ജി രാഘുനാഥൻ നായർ, വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ വി, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറിയുമായ കെ ജെ ടോണി, കേന്ദ്രക്കമ്മിറ്റി ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ കെ രാജേന്ദ്രൻ, ഏരിയ വൈസ് പ്രസിഡന്റ് സഞ്ജയ് കുമാർ, സെക്രട്ടറി പി കെ ലക്ഷ്മണൻ, മലയാളം മിഷൻ കിഴക്കൻ ഡൽഹി കോർഡിനേറ്റർ കെ പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.
പി.എൻ. ഷാജി