ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ അഡ്ഹോക് പാസ്റ്ററൽ കൗണ്‍സിൽ മീറ്റിംഗിനോടനുബന്ധിച്ച് വിശ്വാസ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. 2014ൽ പരിശുദ്ധ പിതാവ് എഴുതിയ അപ്പോസ്തലിക ലേഖനമായ "സെൻസെസ് ഫിദെയ്' യെ അടിസ്ഥനമാക്കി നടത്തുന്ന ഈ സെമിനാർ നയിക്കുന്നത് റവ. ഡോ. ജോസഫ് കറുകയിൽ (നോർത്തേണ്‍ അയർലൻഡ്) ആണ്.
ഒക്ടോബർ 12 വെള്ളിയാഴ്ച സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന സെമിനാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഉദ്ഘാടനം ചെയ്യും. രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ട അഡ്ഹോക് പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളോടൊപ്പം മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കൂടി എല്ലാവർക്കും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി റോമിൽസ് മാത്യു സ്വാഗതം ആശംസിക്കും. പാസ്റ്ററൽ കൗണ്‍സിൽ ജോയിൻറ് സെക്രട്ടറി ജോളി മാത്യു നന്ദി അർപ്പിക്കും. 2023ൽ റോമിൽ നടക്കുന്ന സാർവത്രിക സൂനഹദോസിന് മുന്നോടിയായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം സഭ മുഴുവനായും സാർവത്രിക തലത്തൽ ദൈവജനത്തെ മുഴുവൻ ശ്രവിക്കുന്ന ഒരു പ്രക്രിയ നടത്താനും ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇതിനൊരുക്കമായുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ ഈ വിഷയത്തെ സംബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ നടക്കുന്ന ഈ സെമിനാർ ഏറെ പ്രാധാന്യത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത് .
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ വിശ്വാസ അവബോധ സെമിനാർ
10:45 PM Nov 10, 2021 | Deepika.com