ന്യൂഡൽഹി: മലയാളികൾക്കും മലയാള ഭാഷക്കും വേണ്ടി ഡൽഹി മലയാളി അസോസിയേഷൻ ചെയ്യുന്ന സേവനങ്ങൾ മലയാള ഭാഷാ മാധ്യമങ്ങളിലൂടെ വായിക്കുവാൻ സാധിക്കുന്നത് സന്തോഷമുളവാക്കുന്നതാണന്ന് ഇലക്ട്രോണിക് മീഡിയ മോണിറ്ററിംഗ് സെന്റർ എഡിജി സതീഷ് നന്പൂതിരിപ്പാട് ഐഐഎസ് .ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന കേരളപ്പിറവി ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനുവൽ മലബാർ ജൂവലേഴ്സ് ഡയറക്ടർ ഡോ ഡെലോണി മാനുവൽ വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങിൽ ഡി.എം.എ. ത്രൈമാസികയുടെ മൂന്നാം ലക്കവും പ്രസിദ്ധീകരിച്ചു.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം നൈനാ ജയ് ആന്റണി, ആലിഷ മാത്യു എന്നിവർ ആലപിച്ച പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്. പ്രോഗ്രാം ജനറൽ കണ്‍വീനറും വൈസ് പ്രസിഡന്റുമായ കെജി രാഘുനാഥൻ നായർ, വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ വി, ജനറൽ സെക്രട്ടറി സി ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെജെ ടോണി, ട്രഷറാർ മാത്യു ജോസ്, ജോയിന്റ് ട്രഷററും ത്രൈമാസിക കണ്‍വീനറുമായ പി.എൻ. ഷാജി എന്നിവർ പ്രസംഗിച്ചു. മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയും ഡിഎംഎ നിർവാഹക സമിതി അംഗവുമായ അനിലാ ഷാജി മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലി. ലക്ഷ്മി ദേവരാജൻ ആയിരുന്നു അവതാരക.
മാനവരാശിയെ ഭീതിയിലാഴ്ത്തിയ കൊറോണ മഹാമാരിക്കാലത്ത് ഡൽഹി മലയാളികൾക്ക് സ്നേഹവും സാന്ത്വനവും സഹായവുമേകി മാതൃകയായവരെയും ചടങ്ങിൽ ഫലകവും പ്രശംസാ പത്രവും പൊന്നാടയുമണിയിച്ചാദരിച്ചു. മനോജ് പി (അംബേദ്കർ നഗർ - പുഷ്പ വിഹാർ), എം എസ് ജെയിൻ (ആശ്രം - ശ്രീനിവാസ്പുരി), അശോക് കുമാർ എ രാഘവൻ (ബദർപൂർ), പ്രസന്ന കുമാരി (ദിൽഷാദ് കോളനി), ജയകുമാർ (ദ്വാരക), ജി ശ്രീജിത് (ജനക് പുരി), മനോജ് കോണാത്ത് (കാൽകാജി), പി വിശാലാക്ഷൻ (കരോൾ ബാഗ് - കണാട്ട് പ്ലേസ്), ചാരുലതാ ശശിധരൻ (ലാജ്പത് നഗർ), പ്രദീപ് ജി കുറുപ്പ് (മഹിപാൽപൂർ - കാപ്പസ്ഹേഡാ), ബീനാ പ്രസാദ് (മയൂർ വിഹാർ ഫേസ്-2), പി കെ മിനിമോൾ (മയൂർ വിഹാർ ഫേസ്-3), കെ പി ഹരീന്ദ്രൻ ആചാരി (മെഹ്റോളി), സജി കുമാർ (മോത്തിനഗർ - രമേശ് നഗർ), സലിതാ കുമാരി (പശ്ചിമ വിഹാർ),പി പി പ്രിൻസ് (പട്ടേൽ നഗർ), ഡയാന ജോർജ് (ആർ കെ പുരം), ഷാജി ഇ ജെ (രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്), വി അപ്പച്ചൻ (സംഗം വിഹാർ), രാജു യോഹന്നാൻ (സൗത്ത് നികേതൻ), എൻ രാജ്മോഹൻ (വസുന്ധര എൻക്ലേവ്), ജെസി ബേബി (വികാസ്പുരി - ഹസ്തസാൽ), ശിരീഷ് മുള്ളങ്കണ്ടി (വിനയ് നഗർ - കിദ്വായ് നഗർ) എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.
കൂടാതെ മലയാളം മിഷന്റെ തിരുവനന്തപുരത്തുനിന്നും റിസോഴ്സ് പേഴ്സണ്‍ (ആർ.പി.) ട്രെയിനിംഗ് നേടിയ ഡിഎംഎയുടെ ആർ.പി.മാരായ ബദർപ്പൂർ ഏരിയയിലെ കനകാ കൃഷ്ണൻ, അശോക് കുമാർ എ രാഘവൻ, വികാസ്പുരി - ഹസ്തസാൽ ഏരിയയിലെ ഗീതാ എസ് നായർ, സാറാ ഐസക് എന്നിവരെയും ഫലകവും പ്രശസ്തി പത്രവും പൊന്നാടയും അണിയിച്ച് ആദരിച്ചു.
തുടർന്ന് ഡോ നിഷാ റാണിയുടെ ശിക്ഷണത്തിൽ കുട്ടികൾ അവതരിപ്പിച്ച രംഗപൂജയും കളരി ഗുരുക്കൾ പി ബി സുമേഷിന്റെ നേതൃത്വത്തിൽ കളരിപ്പയറ്റിനെ ആധാരമാക്കി അവതരിപ്പിച്ച ആയോധന പരിപാടികളും കേരളപ്പിറവി ദിനാഘോഷങ്ങൾക്ക് മിഴിവേകി. അത്താഴ വിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്. ആഘോഷപരിപാടികൾ https://youtu.be/gKg-A78VFcA എന്ന യു-ട്യൂബ് ലിങ്കിലും ലഭ്യമാണ്.
പി.എൻ ഷാജി