+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​സ്ട്ര​സ് മാ​നേ​ജ്മെ​ന്‍റ് ക​ള​ക്റ്റീ​വ് ട്ര​സ്റ്റ് ഓ​ഫീ​സ് തു​റ​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ ഏ​റ്റ​വും മി​ക​ച്ച സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഡി​എം​സി​യു​ടെ പ്ര​ധാ​ന ഓ​ഫീ​സ് സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ഗു​ൽ​മോ​ഹ​ർ പാ​ർ​ക്ക് റ
ഡി​സ്ട്ര​സ് മാ​നേ​ജ്മെ​ന്‍റ് ക​ള​ക്റ്റീ​വ്  ട്ര​സ്റ്റ്  ഓ​ഫീ​സ് തു​റ​ന്നു
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ ഏ​റ്റ​വും മി​ക​ച്ച സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഡി​എം​സി​യു​ടെ പ്ര​ധാ​ന ഓ​ഫീ​സ് സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ഗു​ൽ​മോ​ഹ​ർ പാ​ർ​ക്ക് റോ​ഡി​ൽ ഗൗ​തം അ​പാ​ർ​ട്മെ​ന്‍റി​ൽ തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ട്ര​സ്റ്റി​ന്‍റെ മു​തി​ർ​ന്ന അം​ഗം മാ​ധ​വ​ൻ ഓ​ഫീ​സ് സി​ര​കേ​ന്ദ്ര​നാ​യ ഡ​ൽ​ഹി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. ദീ​പാ ജോ​സ​ഫ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​രാ​ജ് നാ​യ​ർ, ഫാ. ​ഷി​ജു ജോ​ർ​ജ്, സു​രേ​ഷ് നാ​യ​ർ, സു​രേ​ഷ് കു​മാ​ർ, സ്ക​റി​യ തോ​മ​സ്, നെ​ൽ​സ​ണ്‍ വ​ർ​ഗീ​സ് ഓ​മ​ന ഗോ​പാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ഡി​എം​സി​യു​ടെ പ​ത്ത് പു​തി​യ ചാ​പ്റ്റ​റു​ക​ൾ ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

അ​മേ​രി​ക്ക, കാ​ന​ഡ, കു​വൈ​റ്റ്, സൗ​ദി അ​റേ​ബ്യ, ബ​ഹ്റി​ൻ, അ​ബു​ദാ​ബി, ദു​ബാ​യ്, ഫ്രാ​ൻ​സ്, ഒ​മാ​ൻ, ഇം​ഗ്ല​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​എം​സി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ സ​ദാ​സ​മ​യം സ​ഹാ​യ​ത്തി​നു​ണ്ടാ​കും.

ഭാ​വി​യി​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ ഇ​റ​ങ്ങി ചെ​ല്ലാ​നും, അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ട്ര​സ്റ്റി​ന്‍റെ സ​ഹാ​യം വേ​ഗ​മെ​ത്തി​ക്കാ​നും, ഭാ​ര​വാ​ഹി​ക​ളെ നേ​രി​ട്ട് ക​ണ്ടു സ​ങ്ക​ടം നി​വ​ർ​ത്തി​ക്കാ​നും ഒ​രു ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വ​ഴി ക​ഴി​യും എ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9811281027, 9873784444

നെ​ൽ​സ​ൽ വ​ർ​ഗീ​സ്