+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ഴ​ക്ക​ഞ്ചേ​രി കോ​ര​ഞ്ചി​റ​യി​ലും മം​ഗ​ലം​ഡാം പൂ​തം​കോ​ടും തീ​പി​ടി​ത്തം

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി കോ​ര​ഞ്ചി​റ​യി​ലും മം​ഗ​ലം​ഡാം പൂ​തം​കോ​ടും തീ​പി​ടു​ത്തം. മം​ഗ​ലം​ഡാം പൂ​തം​കോ​ട് മേ​ക്കാ​ട​ൻ വ​ർ​ഗീ​സി​ന്‍റെ തെ​ങ്ങി​ൻ തോ​ട്ട​ത്തി​ലാ​ണ് തീ ​പി​ടി​ച്ച​ത്. ച​പ്പ
കി​ഴ​ക്ക​ഞ്ചേ​രി കോ​ര​ഞ്ചി​റ​യി​ലും മം​ഗ​ലം​ഡാം പൂ​തം​കോ​ടും തീ​പി​ടി​ത്തം
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി കോ​ര​ഞ്ചി​റ​യി​ലും മം​ഗ​ലം​ഡാം പൂ​തം​കോ​ടും തീ​പി​ടു​ത്തം. മം​ഗ​ലം​ഡാം പൂ​തം​കോ​ട് മേ​ക്കാ​ട​ൻ വ​ർ​ഗീ​സി​ന്‍റെ തെ​ങ്ങി​ൻ തോ​ട്ട​ത്തി​ലാ​ണ് തീ ​പി​ടി​ച്ച​ത്. ച​പ്പു​ച​വ​റു​ക​ൾ ക​ത്തി​ക്കു​ന്ന​തി​നി​ടെ തോ​ട്ട​ത്തി​ലേ​ക്ക് തീ ​ആ​ളി പ​ട​രു​ക​യാ​യി​രു​ന്നു. മൂ​ന്ന് ഏ​ക്ക​റോ​ളം തോ​ട്ടം ഇ​വി​ടെ ക​ത്തി ന​ശി​ച്ചു.

ഉ​യ​ര​കു​റ​വു​ള്ള തെ​ങ്ങു​ക​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നു. ഉ​ണ​ങ്ങി​യ പു​ല്ലു​ക​ളും മ​റ്റു​മാ​യി കാ​ടു​മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു തോ​ട്ടം. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​ഫോ​ഴ്സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. കോ​ര​ഞ്ചി​റ​യി​ൽ പൊ​ക്ക​ല​ത്തേ​ക്കു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ പ​റ​ന്പു​ക​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. തെ​ങ്ങു​ക​ളും പ​ന​യും വാ​ഴ തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി. കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്തേ​ക്ക് തീ ​പ​ട​രും മു​ന്പേ നാ​ട്ടു​കാ​രും വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് തീ ​നി​യ​ന്ത്രി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്ന് വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​യി. ചൂ​ടും കാ​റ്റും ശ​ക്തി​പ്പെ​ടു​ന്ന​തി​നാ​ൽ തീ ​കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ വ​ള​രെ ശ്ര​ദ്ധ വേ​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.