വാകത്താനം: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം നാലുന്നാക്കല്‍ ഭാഗത്ത് കൊച്ചുമണിയം പിടവത്ത് മോബി തോമസി (44) നെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം രാത്രി വീട്ടില്‍വച്ച് ഭാര്യയുമായി വഴക്കുണ്ടാക്കി, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പോര്‍ച്ചിലിരുന്ന പ്ലാസ്റ്റിക് കസേര കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ കുമളിക്കടുത്തുനിന്ന് പിടികൂടുകയുമായിരുന്നു. മോബിന് സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയുമായി വീട്ടില്‍ കലഹമുണ്ടാക്കുക പതിവായിരുന്നു. മുന്‍പ് ഭാര്യയെ ആക്രമിച്ചതിന് ഇയാള്‍ക്കെതിരേ വാകത്താനം സ്റ്റേഷനില്‍ കേസുണ്ട്. എസ്ഐ തോമസ് ജോസഫ്, കെ.എസ്. സുനില്‍, സിപിഒമാരായ കെ.ജെ. തോമസ്, എന്‍.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.