ചക്കിട്ടപാറ: വയനാട്- കോഴിക്കോട് ജില്ലകളെ തമ്മിൽ എളുപ്പമാർഗത്തിൽ ബന്ധിപ്പിക്കുന്നതും ചുരമില്ലാതെ ചെലവ് കുറച്ച് നിർമിക്കാവുന്ന വയനാട് ബദൽ റോഡ് നിർമാണത്തിന് കേരള സർക്കാർ മുൻകൈയെടുക്കണമെന്നും പൂഴിത്തോട് കർമസമിതി നടത്തി വരുന്ന റിലേ സമരപന്തൽ സന്ദർശിച്ച കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലും വന്യജീവി സങ്കേത കേന്ദ്രത്തിനുള്ളിലൂടെ റോഡുകൾ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകുന്ന സാഹചര്യത്തിൽ വയനാട്ടിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങൾക്ക് മറ്റു ജില്ലകളിലേക്ക് ഗതാഗത സൗകര്യമടക്കമുള്ള കാര്യങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഈ റോഡ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി റോഡിന്റെ പണി പൂർത്തീകരിക്കാനുള്ള നടപടിക്രമങ്ങൾക്ക് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാജൂഷ് മാത്യു, സംസ്ഥാന സെക്രട്ടറിമാരയ എൻ. രാജശേഖരൻ, മാത്യു ദേവഗിരി, ജോസ് കാരിവേലി, അപ്പച്ചൻ പൂഴിത്തോട്, ടോമി മണ്ണൂർ എന്നിവരാണ് സമരപന്തൽ സന്ദർശനം നടത്തിയത്. പൂഴിത്തോട്ടിൽ നടക്കുന്ന റിലേ സമരത്തിലും ഒപ്പുശേഖരണത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പേരാമ്പ്ര മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകരും സമരപന്തലിൽ എത്തി. മണ്ഡലം സെക്രട്ടറി സിറാജ്, ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പെരിഞ്ചേരി അമ്മദ്, സെക്രട്ടറി മഠത്തിൽ ആലിക്കോയ, കൗൺസിലർ കുഞ്ഞബ്ദുള്ള പിലാവുള്ളതിൽ, വനിതാ ലീഗ് പ്രസിഡന്റ് സുഹറ മുഹമ്മദ്, സെക്രട്ടറി ഹൈറുന്നിസ, ശാഖ ലീഗ് പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
പൂഴിത്തോട് - പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പൂഴിത്തോട്ടിൽ കമ്മസമിതി നടത്തി വരുന്ന റിലേ സമരം 31 ദിവസങ്ങൾ പിന്നിടുന്നു. സമരത്തിന് ഐക്യദാർഢ്യവുമായി നിരവധി സംഘടനകൾ സമരപന്തലിലെത്തി സമരത്തിന് കരുത്ത് പകരുന്നുണ്ട്.