ഷിക്കാഗോ: കോവിഡ് പിടിപെടുമെന്ന പേടിയിൽ ഷിക്കാഗോയിലെ ഒ’ഹാരോ വിമാനത്താവളത്തിൽ മൂന്നു മാസം ഒളിച്ചുകഴിഞ്ഞതിനെത്തുടർന്ന് അറസ്റ്റിലായ ഇന്ത്യൻ വംശജൻ ആദിത്യ സിംഗി(37)നെ യുഎസ് കോടതി കുറ്റവിമുക്തനാക്കി.
ജനുവരിയിലാണു സിംഗ് അറസ്റ്റിലായത്. വിമാനത്തിൽ കുടുങ്ങിപ്പോയ ആളുടെ വേഷത്തിൽ ഹോളിവുഡ് നടൻ ടോം ഹാങ്ക്സ് അഭിനയിച്ച ‘ദ ടെർമിനൽ’ എന്നി സിനിമയോടാണു സിംഗിന്റെ കഥയെ യുഎസ് മാധ്യമങ്ങൾ ഉപമിച്ചത്.
ബിരുദപഠനത്തിനു യുഎസിലെത്തിയ സിംഗ് 2020 ഒക്ടോബർ 19ന് ലോസ് ആഞ്ചലസിൽനിന്ന് ഇന്ത്യയിലേക്കു മടങ്ങാൻ തുടങ്ങിയതാണ്. ഷിക്കാഗോയിൽ വിമാനമിറങ്ങിയ അദ്ദേഹം തുടർന്നു യാത്രയ്ക്കു കൂട്ടാക്കാതെ വിമാനത്താവളത്തിലെ ടെർമിനലിൽ ഒളിച്ചുകഴിയുകയായിരുന്നു. ആരെങ്കിലും വാങ്ങി നൽകുന്ന ആഹാരംകൊണ്ടു ജീവൻ നിലനിർത്തിയ സിംഗിനെ ജനുവരിയിൽ കുറ്റകരമായ അതിക്രമിച്ചു കടക്കലിന് അറസ്റ്റ് ചെയ്തു.
എന്നാൽ, അദ്ദേഹം ചട്ടങ്ങൾ ലംഘിക്കുകയോ സുരക്ഷാഭീഷണി ഉയർത്തുകയോ ചെയ്തില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ പശ്ചാത്തലത്തിൽ, കേസെടുക്കാതെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ഇലക്ട്രോണിക് നിരീക്ഷണസംവിധാനം മറികടക്കാൻ ശ്രമിച്ചതിന്റെ പേരിൽ മറ്റൊരു കേസുകൂടി സിംഗിന്റെ പേരിലുണ്ട്.