ജിദ്ദ: മുല്ലപെരിയാറിലേ ജലനിരപ്പ് 138 അടിയിലേക്ക് അടുക്കുന്പോൾ പെരിയാറിന്റെ വഴികളിൽ താമസിക്കുന്നവർ ഭീതിയിലാണ് . അതിന്റെ പ്രതിധ്വനികൾ പ്രവാസ ലോകത്തെ മലയാളികൾക്കിടയിലും ആശങ്കകളും ആകുലതകളും സൃഷ്ടിക്കുന്നുവെന്ന് പ്രവാസി മലയാളി ഫെഡറേഷൻ സൗദി ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ന്ധഭീതിവേണ്ട പക്ഷെ ആശങ്കൾക്കു പരിഹാരം വേണം ന്ധഎന്ന ടാഗ്ലൈനോടെ ഒരു പ്രചാരണ പരിപാടിക്ക് പിഎംഎഫ് സൗദി ഘടകം തുടക്കം കുറിക്കുകയാണെന്ന് പിഎംഎഫ് ദേശീയ അധ്യക്ഷൻ അനിൽനാരായണ പറഞ്ഞു . കുമ്മായവും സുർക്കിയും ഉപയോഗിച്ച് പണിതുയർത്തിയ ഈ അണക്കെട്ടിന് നൂറ്റിമുപ്പത് വർഷം പഴക്കമുണ്ട്.
ചൈനയിലെ ബാങ്കിയമോ ഡാം തകർന്നപ്പോൾ രണ്ടരലക്ഷത്തിലധികം മനുഷ്യർ കടലിൽ ശവങ്ങളായി ഒഴുകി നടന്നു.ആ ഓർമ്മകൾ നമ്മെ പേടിപ്പെടുത്തുന്നു. റിയാദ് ഹോട്ടൽ അപ്പോളോ ഡിമോറോയിൽ നടന്ന ദേശീയ കൗണ്സിലിൽ അസോസിയേറ്റ് കോർഡിനേറ്റർ അസ്ലം പാലത്ത് പ്രമേയം അവതരിപ്പിച്ചു.
നാട്ടിൽ ഉറക്കം നഷ്ടപെട്ടിരിക്കുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഒരു ഐക്യദാര്ട്യം അർപ്പിക്കുക മാത്രമല്ല അവരോടൊപ്പം നമ്മളും ഉറക്കമൊഴിച്ചു, അവരുടെ ആശങ്കൾക്കു പരിഹാരം കാണാൻ ശ്രമിക്കുമെന്നു പി എംഎഫ് ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ ജോസഫ് പറഞ്ഞു .
ദേശീയ ഖജാൻജി ബോബി ജോസഫ്, ഷെരിഫ് കണ്ണൂർ, സ്റ്റാലിൻ എബ്രഹാം, സോനാ ഷാജി, വേണു ,സ്റ്റാൻലി സ്റ്റീഫൻ, ബിജു വെണ്മണി, മാത്യു വർഗീസ് .എ. മുനീർ എന്നിവർ സംസാരിച്ചു . നമുക്ക് ഡാമുകളും അണുനിലയങ്ങളും വേണ്ടെന്നും ഇനി വരുന്ന തലമുറയ്ക്ക് ജീവിക്കാൻ ഭൂമിയാണ് വേണ്ടത് എന്ന പ്രശസ്ത കവിത തങ്കച്ചൻ വർഗീസ് അവതരിപ്പിച്ചു.
മുസ്തഫ കെ.ടി. പെരുവള്ളൂർ